കൊച്ചി: വെള്ളമുണ്ടയില്‍ സിവില്‍ പോലീസ് ഓഫീസറുടെ വീട്ടിൽ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്. രൂപേഷ് ഉൾപ്പെടെ നാല് മാവോയിസ്റ്റുകൾക്കെതിരെ കുറ്റം ചുമത്തി. വിചാരണയുടെ കാര്യം കൊച്ചി എൻഐഎ പ്രത്യേക കോടതി തീരുമാനിക്കും. ഈ മാസം 16ന് കേസ് വീണ്ടും പരിഗണിക്കും.
വെള്ളമുണ്ടയില്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രമോദിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള വിവരങ്ങള്‍ ചോർത്തുന്നത് പ്രമോദ് ആണെന്ന് ആരോപിച്ചായിരുന്നു അക്രമം. ബൈക്ക് കത്തിക്കാനും ശ്രമിച്ച സംഘം പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു.
അനൂപ്, ഇബ്രാഹിം, കന്യാകുമാരി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. രൂപേഷ് നേരിട്ടും മറ്റ് പ്രതികള്‍ വീഡിയോ കോണ്‍ഫറൻസ് വഴിയും ഹാജരായി.
English summary
A case of breaking into the house of a civil police officer in Vellamunda and threatening him with a gun