ആലപ്പുഴ: വള്ളിക്കുന്ന് ക്ഷേത്രത്തിലെ ഉത്സവത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 15 വയസുകാരൻ കുത്തേറ്റ് മരിച്ചു. വള്ളികുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും പുത്തൻ ചന്ത കുറ്റിയിൽ തെക്കതിൽ അന്പിളി കുമാറിന്‍റെ മകനുമായ അഭിമന്യു ആണ് മരിച്ചത്.
സംഘർഷത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സംഭവം.
English summary
A 15-year-old boy has been stabbed to death in a clash following a festival at the Vallikunnu temple