ജവാൻ മദ്യം കഴിച്ച് നിരവധിപേർ ആശുപത്രിയിൽ;  വിൽപ്പന തടഞ്ഞു; ആർക്കെങ്കിലും എന്തെങ്കിലും അസ്വസ്ഥത തോന്നുകയാണെങ്കിൽ ഉടൻതന്നെ ഡോക്ടറെ കാണണമെന്ന് എക്സൈസ്

0

കൊച്ചി: ജനപ്രിയ മദ്യമായ ജവാൻ്റെ വിൽപ്പന തടഞ്ഞു. ജവാൻ മദ്യം കഴിച്ച് നിരവധിപേർ ആശുപത്രിയിലായതിനെ തുടർന്നാണ് ഈ മദ്യത്തിൻ്റെ വിൽപ്പന തടഞ്ഞത്.വീര്യം കൂടുതലെന്ന് രാസപരിശോധനയിൽ കണ്ടെത്തിയതിന് പിന്നാലെ വിൽപന മരവിപ്പിക്കാനാണ് ഉത്തരവ്. ജൂലൈ 20ാം തിയതിയിലെ മൂന്ന് ബാച്ച് മദ്യത്തിന്റെ വിൽപനയാണ് അടിയന്തരമായി നിർത്തണമെന്ന് നിർദേശിച്ചിരിക്കുന്നത്. പരിശോധനയിൽ സെഡിമെന്റ്സ് (മട്ട്)അടങ്ങിയിട്ടുള്ളതായി കണ്ടെത്തി. കേരള സർക്കാരിന് കീഴിലെ ട്രാവൻകൂർ ഷുഗേർസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡാണ് ജവാൻ റമ്മിന്റെ നിർമാതാക്കൾ.

സാംപിൾ പരിശോധനയിൽ മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് 245, 246, 247 എന്നീ ബാച്ചുകളിലെ മദ്യത്തിന്റെ വിൽപന മരവിപ്പിച്ചത്. ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് എക്സൈസ് കമ്മിഷണർ അറിയിപ്പ് നൽകി. കേരള സർക്കാരിന് കീഴിലെ ട്രാവൻകൂർ ഷുഗേർസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡാണ് ജവാൻ മദ്യത്തിന്റെ നിർമാതാക്കൾ.

കോഴിക്കോട് മുക്കത്തെ ഒരു ബാര്‍ഹോട്ടലില്‍ നിന്നും കഴിഞ്ഞ ആഴ്ച മദ്യം കഴിച്ചവർക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. പിന്നാലെ മദ്യം വാങ്ങിയവർ എക്‌സൈസിൽ പരാതി നൽകി. തുടർന്ന് രണ്ട് കുപ്പികള്‍ പിടിച്ചെടുത്ത എക്സൈസ് ഉദ്യോഗസ്ഥര്‍ ഇത് പരിശോധനക്കായി ലാബിലേക്ക് അയച്ചു. ജവാനിൽ 42.18 ശതമാനമാണ് ഈതൈൽ ആൽക്കഹോൾ വേണ്ടതെങ്കിലും ബാറില്‍ നിന്ന് പരിശോധനയ്ക്ക് അയച്ച കുപ്പിയില്‍ 62.51 ശതമാനമായിരുന്നു ആല്‍ക്കഹോളിന്‍റെ അളവ്.

ബാറില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്ത മദ്യം റീജനല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലാബില്‍ പരിശോധിച്ചപ്പോഴാണ് അളവിൽ കൂടുതൽ ആൽക്കഹോൾ കണ്ടെത്തിയത്. ബാർ ഉടമയ്ക്കെതിരെ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർ അന്വേഷണത്തിലാണ് ചില ബാച്ചുകളിലെ ജവാൻ ബ്രാൻഡ് മദ്യത്തിനു വീര്യം കൂടുതലാണെന്ന് സ്ഥിരീകരിച്ചത്.

English summary

Jawan hospitalized after consuming alcohol; Sales blocked; Excise says anyone should see a doctor immediately if they feel any discomfort

Leave a Reply