കീഴില്ലത്ത് ബൈക്കും സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ചു രണ്ട് സ്കൂൾ വിദ്യാർഥികൾ മരിച്ചു; നിയന്ത്രണംവിട്ട ബസ് സ്കോർപ്പിയോയിലേക്ക് ഇടിച്ചു കയറി, രാത്രി 8.30 നായിരുന്നു അപകടം

0

പെരുമ്പാവൂർ: അമിത വേഗതയിൽ ഓവർടേക്ക് ചെയ്ത സൂപ്പർഫാസ്റ്റ് ബസ് ബൈക്കിലിടിച്ച് രണ്ട് സ്കൂൾ വിദ്യാർഥികൾ മരിച്ചു.
തായ്ക്കരച്ചിറ വെട്ടുവേലി ക്കുടി മാത്യുസിൻ്റ മകൻ ബേസിൽ മാത്യു 16 എരമത്തുകുടി റോയി മകൻ ഗീവർഗീസ് 18 എന്നിവരാണ് മരിച്ചത്.


കീഴില്ലത്ത് എം.സി റോഡിൽ രാത്രി 8.30 നാണ് അപകടം നടന്നത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ ബൈക്കിൽ സൂപ്പർഫാസ്റ്റ് ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ പെരുമ്പാവൂരിലെ സാൻജോ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.

വിദ്യാർത്ഥികൾ അപകടം നടന്നതിന് സമീപത്തുള്ള എം ജി എം ട്യൂഷൻ സെൻററിൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് പാലായ്ക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസാണ് ഇടിച്ചത്.
മരിച്ച ബേസിൽ മണ്ണൂർ ഗാർഡിയൻ എയ്ഞ്ചൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. മാതാവ് മഞ്ജൂ, സഹോദരി ബിയ. പട്ടിമറ്റം മാർ കുർലോസ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഗീ വർഗീസ്, മാതാവ് ഷൈനി.ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ട ബസ് സ്കോർപ്പിയോയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Leave a Reply